Post Category
ഇംഗ്ലീഷ് അധ്യാപക നിയമനം
തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോടനുബന്ധിച്ച ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും, സെറ്റും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 23 ന് രാവിലെ 11 മണിക്ക് എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹൈസ്‌കൂള്‍ സൂപ്രണ്ട് മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. വിരമിച്ച ഹയര്‍ സെക്കന്ററി അധ്യാപകരെയും പരിഗണിക്കും. ഫോണ്‍: 0497 2835260.
date
- Log in to post comments