പരിസ്ഥിതി സൗഹൃദ വികസനം ജില്ലയ്ക്ക് അനുയോജ്യം
പരിസ്ഥിതി സൗഹൃദ വികസനം ജില്ലയ്ക്ക് അനുയോജ്യമെന്ന് ജില്ലാ കളക്ടര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജൈവവൈവിധ്യം കാത്തുസൂക്ഷിച്ചു കൊണ്ടുളള വികസന നയമാണ് വേണ്ടതെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അഭിപ്രായപ്പെട്ടു.
ജില്ലയുടെ പരിസ്ഥിതി മേഖലക്ക് തനതായ പ്രത്യേകതയുണ്ട്. ഇവയുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള വികസനമാണ് ജില്ലയ്ക്ക് അനിവാര്യം. തോട്ടങ്ങളിലെ കൃഷി രീതിയില്‍ പെട്ടന്നുള്ള മാറ്റം പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കും. തണ്ണീര്‍ തടങ്ങളുടെ സംരക്ഷണവും, നെല്‍കൃഷി പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്. അമ്പലവയല്‍ മേഖലയില്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പഠനം നടത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വനാതിര്‍ത്തികളില്‍ റിസോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിരുല്‍സാഹപ്പെടുത്തണമെന്ന് സൗത്ത് ഡി.എഫ്.ഒ രഞ്ജിത്കുമാര്‍ പറഞ്ഞു. യോഗത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, ജി. ബാലഗോപാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments