Skip to main content

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ലഹരി മോചന ചികില്‍സാ കേന്ദ്രം

കേരള സര്‍ക്കാര്‍ വിമുക്തി - ലഹരി വര്‍ജ്ജന മിഷന്‍ പദ്ധതിയുടെ ഭാഗമായി
നിലമ്പൂര്‍ ജില്ലാ ആശുപത്രിയോടു ചേര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തില്‍ ലഹരി മോചന ചിക്തസാ കേന്ദ്രം തുടങ്ങുന്നതിന്റെ പ്രഖ്യാപനം  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  കെ.ടി. ജലീല്‍ മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍  ജമീല ടീച്ചര്‍ ആദ്ധ്യക്ഷ്യം വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.പി. ഉണ്ണിക്കൃഷ്ണന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബെന്നി ഫ്രാന്‍സിസ്, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.ഡീ അഡിക്ഷന്‍ സെന്ററിന് കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, എം.ബി.ബി.എസ് ഡോക്ടര്‍     ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ് 3, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ സെക്യൂരിറ്റി സ്റ്റാഫ് 3, ക്ലീനിങ് സ്റ്റാഫ് തസ്തികകളും അനുവദിച്ചു. നിയമനങ്ങള്‍ പി.എസ്.സി മുഖേനയായിരിക്കും. സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 23.72 ലക്ഷം  രൂപയും അനുവദിച്ചു.

 

date