Skip to main content

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

 

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജൂലൈ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.  വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്.  യോഗ്യത: പന്ത്രണ്ടാം ക്ലാസ്.  പ്രായപരിധിയില്ല.  ഇസ്.ഇ.ഒ, എസ്.ഇ.എം., ഗൂഗിള്‍ അഡ്‌വേഡ്‌സ്, ആഡ്‌സെന്‍സ്, സോഷ്യല്‍മീഡിയ, ഗൂഗിള്‍ അനലറ്റിക്‌സ് എന്നിവയില്‍ വിദഗ്ദ്ധ പരിശീലനമാണ് കോഴ്‌സിലൂടെ ലഭിക്കുന്നത്.  അപേക്ഷയും വിശദവിവവരങ്ങളും www.src.kerala.gov.in/www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  അവസാന തീയതി ജൂലൈ 31.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8943333623, 9496369982.
(പി.ആര്‍.പി. 1917/2018)

date