Post Category
എന്‍എച്ച്എം ലീഗ് ഒന്നാം സ്ഥാനം നേടിയ ടീമിനെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ജീവിത ശൈലി നിയന്ത്രണ പരിപാടിയുടെ ഭാഗമായി വരൂ കളിക്കാം ജീവിത ശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്താം എന്ന സന്ദേശമുമായി എന്‍എച്ച്എം ജീവനക്കാര്‍ക്കായി നടത്തിയ സംസ്ഥാനതല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മലപ്പുറം ടീമിനെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു, ജില്ലാകലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments