Post Category
ഏത് റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങാം
ഏത് റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങുന്നതിന് കാര്‍ഡുടമകള്‍ക്ക് സൗകര്യം നല്‍കുന്നതിനായിട്ടുള്ള സംവിധാനം പൊതുവിതരണത്തില്‍ പ്രാബല്യം വരുത്തി ഉത്തരവായി.
ഏത് കാര്‍ഡ് ഉടമകള്‍ക്കും ഏത് റേഷന്‍കടയില്‍ നിന്നും ആധാര്‍ അധിഷ്ഠിതമായ പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെ അര്‍ഹമായ വിഹിതം കൈപ്പറ്റാം. ഒ.റ്റി.പി, മാന്വല്‍ തുടങ്ങിയ മറ്റ് മാര്‍ഗ്ഗങ്ങള്‍ പോര്‍ട്ടബിലിറ്റി മുഖേന റേഷന്‍ വിതരണത്തില്‍ അനുവദിക്കുന്നതല്ല. ഇതു സംബന്ധിച്ച പരാതികള്‍ക്ക് അതാത് താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments