അപേക്ഷ ക്ഷണിച്ചു
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ അര്‍ബന്‍ ഹെല്‍ത്ത് അഡീഷണല്‍ കോര്‍ഡിനേറ്റര്‍, ജൂനിയര്‍ കസള്‍ട്ടന്റ് ബയോമെഡിക്കല്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അര്‍ബന്‍ ഹെല്‍ത്ത് അഡീഷണല്‍ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് സോഷ്യല്‍ വര്‍ക്ക്/ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍/പബ്ലിക്ക് ഹെല്‍ത്ത് /ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. ആരോഗ്യമേഖലയില്‍ മുന്‍പരിചയം അഭികാമ്യം. ശമ്പളം 15000.
ജൂനിയര്‍ കസള്‍ട്ടന്റ് ബയോമെഡിക്കല്‍ തസ്തികയിലേക്ക് ബയോമെഡിക്കല്‍/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും (എം.ടെക്) ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ബയോമെഡിക്കല്‍/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും (ബി.ടെക്) ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ശമ്പളം 20000.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിതഫോറത്തില്‍ ജൂലായ് 28 ന് വൈകീട്ട് 5 മണിക്ക് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക. ഫോണ്‍: 0483 2730313
- Log in to post comments