Skip to main content

ഭിന്നശേഷിക്കാര്‍ക്കായി ഓട്ടോമാറ്റിക് വീല്‍ചെയര്‍ പദ്ധതി

 

പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനാകാത്ത ഭിന്നശേഷിക്കാര്‍ക്കായി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓട്ടോമാറ്റിക് വീല്‍ചെയര്‍ പദ്ധതി നടപ്പാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരായ 14 പുരുഷന്‍മാര്‍ക്കും ഏഴ് സ്ത്രീകള്‍ക്കും ഓട്ടോമാറ്റിക് വീല്‍ ചെയര്‍ നല്‍കാനാണ് പദ്ധതി. ഈ സാമ്പത്തിക വര്‍ഷത്തില്‍ 1575000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമാന രീതിയില്‍ ഭിന്നശേഷിക്കാരായ 15 പുരുഷന്‍മാര്‍ക്കും 14 സ്ത്രീകള്‍ക്കും ഓട്ടോമാറ്റിക് വീല്‍ചെയര്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക.     

 

date