Skip to main content

ചര്‍ച്ചാ സദസ് സംഘടിപ്പിക്കും

ഐ.ഡി.ബി.പി ഇന്റര്‍ഗ്രേഷന്‍ കമ്മിറ്റിയും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി സംയോജിത ജില്ലാപദ്ധതി സംബന്ധിച്ച ചര്‍ച്ചാ സദസ് സംഘടിപ്പിക്കും. ഈ മാസം 23 മുതല്‍ 26 വരെ ഇരിങ്ങല്‍ സര്‍ഗാലയയിലും ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ചാത്തമംഗലം എന്‍.ഐ.ടിയിലുമാണ് ചര്‍ച്ച.  23 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ കെ ദാസന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ യു.വി ജോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.വി അബ്ദുള്‍ മാലിക്, ജില്ലാ ആസൂത്രണ സമിതി അംഗം പ്രൊഫ. പി.ടി അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിക്കും. 

 

date