Skip to main content

ധനസഹായം അനുവദിച്ചു

മത്സ്യബന്ധനത്തിനിടയില്‍ കടലില്‍ വീണ് മരിച്ച കടലൂര്‍ ചേമ്പില വളപ്പില്‍ മൊയ്തീന്റെ ആശ്രിതര്‍ക്ക് കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അപകട ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം 5 ലക്ഷം രൂപ  അനുവദിച്ചു.  തുകയുടെ ചെക്ക് മൊയ്തീന്റെ ഭാര്യ മറിയത്തിന് കെ.ദാസന്‍ എം.എല്‍.എ വീട്ടിലെത്തി വിതരണം ചെയ്തു. മത്സ്യബോര്‍ഡ് ജൂനിയര്‍ എക്‌സിക്യൂട്ടീവ് സി. ആദര്‍ശ്, തിക്കോടി ഫിഷറീസ് ഓഫീസര്‍ ദില്‍ന.ഡി.എസ്, കൊല്ലം മൂടാടി ഇരിങ്ങല്‍ മത്സ്യതൊഴിലാളി സഹകരണ സംഘം ഭരണസമിതിയംഗം പുതിയോട്ടില്‍ നാരായണന്‍, വാര്‍ഡ് മെമ്പര്‍ പി.ഗംഗാധരന്‍, മത്സ്യതൊഴിലാളി പ്രവര്‍ത്തകരായ പി.വി.പവിത്രന്‍, എ.വി.ശശി എന്നിവരും സംബന്ധിച്ചു. 
 

date