Post Category
പരാതികള്‍ അറിയിക്കാം
കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസിന്റെ (സൗത്ത്) പരിധിയില്‍ റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തി ക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമായതായി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. കല്ലായ്, പയ്യാനക്കല്‍, കണ്ണഞ്ചേരി, മീഞ്ചന്ത, മാങ്കാവ് ഏരിയകളിലെ പരാതികള്‍ 91885245836 എന്ന നമ്പറിലും, പുതിയപാലം, തങ്ങള്‍സ് റോഡ്, പാളയം, സൗത്ത്ബീച്ച് ഏരിയകളിലെ പരാതികള്‍ 91885245835 എന്ന നമ്പറിലും അറിയിക്കാം. കൂടാതെ മാനേജര്‍ (9188527501), സിറ്റി റേഷനിംഗ് ഓഫീസര്‍ (സൗത്ത്) (9188527401), 0495 2374807 (ഓഫീസ്)എന്നീ നമ്പറുകളിലും പരാതി അറിയിക്കാമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments