പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കാലാവാസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും ഖാരിഫ് 2018 ലേക്കുളള സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൊതുമേഖലയിലുളള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യയാണ് പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സി. മലപ്പുറം ജില്ലയില്‍ പ്രധാനമന്ത്രി ഫസല്‍ ഭീമയോജന (ജങഎആഥ) യില്‍ വാഴ, മരച്ചീനി വിളകളും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നെല്ല്, കവുങ്ങ്, മഞ്ഞള്‍, വാഴ എന്നീ വിളകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ഫസല്‍ ഭീമയോജനയില്‍ വിളവിന്റെ തോതനുസരിച്ചുളള ഉല്പാദന നഷ്ടത്തിനും നടീല്‍ തടസ്സപ്പെടുന്നതിനും ഇടക്കാല നഷ്ടങ്ങള്‍ക്കും, വെളളക്കെട്ട്, ആലിപ്പഴ മഴ, ഉരുള്‍പൊട്ടല്‍ എന്നിവമൂലമുളള വ്യക്തിഗത വിളനാശങ്ങളക്കും പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സില്‍ ഓരോ വിജ്ഞാപിത വിളയ്ക്കും പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. അപേക്ഷകള്‍ സമര്പ്പിക്കേണ് അവസാന തീയതി ജൂലൈ 31 ആണ്.
വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ നിര്‍ബന്ധമായും ചേര്ക്കേണ്താണ്. വായ്പ എടുക്കാത്ത കര്‍ഷകര്‍ ഏറ്റവും അടുത്തുളള സി.എസ്.സി കേന്ദ്രങ്ങള്‍ (ഡിജിറ്റല്‍ സേവാ കേന്ദ്ര / അക്ഷയ)/ അംഗീകൃത ബ്രോക്കര്‍/ മൈക്രോ ഇന്‍ഷുറന്‍സ് ഏജന്റ് എന്നിവരുമായി ബന്ധപ്പെടേണ്താണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ്സ് ബുക്ക് , ആധാര്‍കാര്‍ഡ്, നികുതി/ പാട്ടരശീത് എന്നിവയുടെ കോപ്പിയും കരുതേണ്ടണ്താണ്. വിവരങ്ങള്‍ക്ക് 0495 2370368 നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments