എല്‍.എല്‍.സി യില്‍ കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കും: ജില്ലാ കളക്ടര്‍
നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി ഹിയറിംഗില്‍ കൂടുതല്‍ അപേക്ഷകള്‍ ഒരു ദിവസം തന്നെ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മറ്റ് ബഹുവിധ വൈകല്യങ്ങള്‍ തുടങ്ങിയവയുള്ളവര്‍ക്ക് 1999 ലെ നാഷണല്‍ ട്രസ്റ്റ് ആക്റ്റ് നിഷ്‌കര്‍ശിക്കുന്ന പരിരക്ഷ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
ഹിയറിംഗില്‍ 15 പേര്‍ക്ക് നിയമപരമായ രക്ഷിതാവിനെ (ലീഗല്‍ ഗാര്‍ഡിയന്‍) അനുവദിച്ച് നല്‍കി. സെറിബ്രല്‍ പാള്‍സി, മറ്റ് ബഹു വൈകല്യങ്ങള്‍ എന്നിവയുള്ളവരുടെ ആജീവനാന്ത സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ പരിധിയിലാണ് 1999 ല്‍ പാര്‍ലമെന്റ് നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പാസാക്കിയത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ആക്റ്റ് പ്രകാരമാണ് ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള സമിതി രൂപവത്കരിച്ചത്. സമിതിക്ക് ലഭിച്ച അപേക്ഷകളിലാണ് ഇത്തരക്കാരുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് ഹിയറിംഗ് നടത്തിയത്. പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അര്‍ഹരായ സ്വത്ത് ഇവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. വസ്തു ഭാഗം ചെയ്യുമ്പോള്‍ ന്യായമായ വിഹിതം ഇവര്‍ക്ക് നീക്കിവെച്ചിട്ടുണ്‍െന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങളെ ലീഗല്‍ ഗാര്‍ഡിയ•ാരായി ചുമതലപ്പെടുത്തിയത്.
കളക്ടറേറ്റില്‍ നടന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ തസ്‌നീം പി.എസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍. മിനി, ജില്ലാ രജിസ്ട്രാര്‍ അജിത്കുമാര്‍, എല്‍.എല്‍.സി കണ്‍വീനര്‍ സിനില്‍ ദാസ് സി.ഡി, ഡി.വൈ.എസ്.പി. പ്രഭാകരന്‍ കെ.വി, അഡ്വ. സുജാത വര്‍മ്മ, മുന്‍ ജില്ലാ രജിസ്ട്രാര്‍ പി.ഡി വി വേണു ഗോപാലന്‍, അബ്ദുള്‍നാസര്‍. കെ. തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments