Skip to main content

കടല്‍ സുരക്ഷ പരിശീലനം

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന, ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്കായി സിഫ്‌നെറ്റ് കൊച്ചിയില്‍  കടല്‍ സുരക്ഷയെ സംബന്ധിച്ച് ആറു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. സ്റ്റൈപ്പന്റ് - പ്രതിദിനം 500 രൂപ. യാത്രാബത്ത, താമസസൗകര്യം, ഭക്ഷണം എന്നിവ നല്‍കും.  മുന്‍പ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ ഈ മാസം 28 നകം വെസ്റ്റ്ഹില്ലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറ്കടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2383780, 0484-2604176.
 

date