Post Category
ഫുട്ബോള്‍ അക്കാദമി സെലക്ഷന് ട്രയല്‍
മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി പയ്യനാട് പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ ട്രെയിനിംഗ് അക്കാദമിയിലേക്കുള്ള സെലക്ഷന് ട്രയല്‍സ് ജൂലൈ 21 ന് നടക്കും. 2009 ജനുവരി ഒന്നിനും 2010 ഡിസംബര്‍ 31 നും ഇടക്ക് ജനിച്ച ആണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കളിക്കാനുള്ള കിറ്റ് എന്നിവ സഹിതം ജൂലൈ 21 ന് രാവിലെ എട്ടു മണിക്ക് മഞ്ചേരി ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ എത്തണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments