Post Category
ആധാരമെഴുത്ത് ലൈസന്‍സ് സസ്പെന്റ് ചെയ്തു
എടക്കര സബ് രജിസ്ട്രാര്‍ ഓഫീസിലെ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ആധാരമെഴുത്തുകാരനെ ജില്ലാ രജിസ്ട്രാര്‍ (ജനറല്‍)സസ്പെന്റ് ചെയ്തു. എം.ഡി.എ 342, എം.എസ്.എ 613 നമ്പറിലുള്ള ആധാരമെഴുത്ത്, കൈപ്പട ലൈസന്‍സി ധനീഷ് ഗോപി യുടെ ആധാരമെഴുത്ത്, കൈപ്പട ലൈസന്‍സ് മൂന്നു മാസത്തേക്ക് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍)സസ്പെന്റ് ചെയ്തത്. ജീവനക്കാരിയുടെ പരാതിയെത്തുടര്‍ന്നു ജില്ലാ രജിസ്ട്രാറു(ഓഡിറ്റ്)ടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
date
- Log in to post comments