Skip to main content

റേഷന്‍ കാര്‍ഡ് നക്ഷടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കും

 

മഴക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക്  ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കും. വീട്ടില്‍ വള്ളം കയറിയതിനെ തുടര്‍ന്ന് പലരുടെയും റേഷന്‍ കാര്‍ഡുകള്‍ നഷ്ടമായിട്ടുണ്ട്. ഇവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് ഉടന്‍ നടപടിയെടുക്കും. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിന് അരി, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ  മവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ മുഖേന  ലഭ്യമാക്കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന്  ഗ്യാസ് സിലണ്ടറുകളും ഏജന്‍സികള്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്.

                                                          (കെ.ഐ.ഒ.പി.ആര്‍-1515/18)

date