ഓണം അലവന്‍സ്
ക്ഷേമനിധിയില്‍ 2018 മാര്‍ച്ച് 31 വരെ അംഗത്വമെടുത്ത് സജീവ അംഗ്വതം നില്നിര്ത്തിവരുന്ന (2018 ജൂണ്‍മാസം റദ്ദായ അംഗത്വം പുനസ്ഥാപിച്ചവരുള്പ്പെടെ) എല്ലാ അംഗങ്ങള്‍ക്കും ഓണം ബോണസ് ലഭിക്കുന്നതിനായി കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടതാണ്. അംഗത്വ പാസ്സ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ സഹിതം കോട്ടയം താലൂക്കിലുളളവര്‍ ജൂലൈ 22ന് കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമിനിധി ഓഫീസിലും വൈക്കം താലൂക്കിലുളളവര്‍ ജൂലൈ 23 ന് വൈക്കം എന്‍.എസ്.എസ് ഓഡിറ്റോറിയം വലിയകവലയിലും കാഞ്ഞിരപ്പള്ളി താലൂക്കിലുളളവര്‍ ജൂലൈ 25ന് പൊന്‍കുന്നം ദൈവസഹായം ഓഡിറ്റോറിയത്തിലും മീനച്ചില്‍ താലൂക്കിലുളളവര്‍ ജൂലൈ 26ന് പാല മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തിലും ചങ്ങനാശ്ശേരി താലൂക്കിലുളളവര്‍ ജൂലൈ 27ന് ചങ്ങനാശ്ശേരി എലയ്റ്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലും രാവിലെ 10 മുതല്‍ മൂന്ന് വരെയുളള സമയങ്ങളില്‍ എത്തി ഒപ്പ് രേഖപ്പെടുത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്-1521/18)
- Log in to post comments