Skip to main content

അപേക്ഷാ തീയതി നീട്ടി

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിനു  കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ട്രയിനിംഗ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള കെ.ജി.റ്റി. ഇ പ്രീ പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.റ്റി.ഇ പ്രസ്സ് വര്‍ക്ക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു.  അപേക്ഷാപത്രിക വിതരണം ചെയ്യുന്ന അവസാന തീയതി 28 ന്  വൈകുന്നേരം നാല്  മണി.  അപക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായവര്‍ ആയിരിക്കണം. എസ്. സി / എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ / സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക്  അര്‍ഹത ഉണ്ടായിരിക്കും.  അപേക്ഷാഫോറം പത്തു രൂപ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ നിന്നും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം - 13 എന്ന വിലാസത്തില്‍ 28 ന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും.

പി.എന്‍.എക്‌സ്.3089/18

 

 

date