Post Category
കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍ യാത്ര സെപ്റ്റംബര്‍ 24 ന്
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ സംഘടിപ്പിക്കുന്ന സെപ്റ്റംബര്‍ 24 ന് മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു. 24 ന് രാവിലെ 11.30 ന് പാലക്കാട് നിന്നും പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മൂന്നാറില്‍ ക്യാമ്പ് ഫയര്‍, എ.സി. സ്ലീപ്പറില്‍ ഉറക്കം എന്നിവയ്ക്കുശേഷം പിറ്റേന്ന് ടോപ്പ് സ്റ്റേഷന്‍ കണ്ട് രാത്രി ഒന്‍പതോടെ യാത്ര തിരിച്ച് 26 ന് പുലര്‍ച്ചെ രണ്ടോടെ പാലക്കാട് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ 9947086128 ല്‍ സന്ദേശം അയക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
date
- Log in to post comments