Post Category
പദ്ധതി പുരോഗതി അവലോകനം 16ന്
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി പുരോഗതി ജൂലൈ 16ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അവലോകനം ചെയ്യും. യോഗത്തില്‍ 2017-18 വാര്‍ഷിക പദ്ധതിയില്‍ മികച്ച നേട്ടം കൈവരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ ആദരിക്കും. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍, ഡി.പി.സി മെമ്പര്‍മാര്‍, ജില്ലാകലക്ടര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments