Skip to main content

ഗാന്ധിജയന്തി വാരാഘോഷം: പോസ്റ്റര്‍രചനാ, പോസ്റ്റര്‍ ഡിസൈന്‍ മത്സരങ്ങള്‍ 

 

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ലഹരിമുക്ത കേരളം' എന്ന വിഷയത്തില്‍ പോസ്റ്റര്‍രചനാ, പോസ്റ്റര്‍ ഡിസൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍രചനാ മത്സരവും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാർത്ഥികള്‍ക്ക് കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പോസ്റ്റര്‍ ഡിസൈന്‍ മത്സരവുമാണ് നടത്തുന്നത്. 
ഒക്ടോബര്‍ 7ന് സ്‌കൂള്‍, കോളേജ് തല മത്സരങ്ങള്‍ നടക്കും. ഇവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന എന്‍ട്രികളാണ് ജില്ലാതല മത്സരങ്ങള്‍ക്ക് പരിഗണിക്കുക. ജില്ലാതല മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ്പ്രൈസും നല്‍കും. മികച്ച പോസ്റ്ററുകൾ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിക്കും.
ലഹരിവിമുക്ത സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഹയര്‍സെക്കന്ററി തലത്തില്‍ ഫ്ളാഷ്മോബ് ടീം രൂപീകരിച്ച് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഫ്‌ളാഷ്‌മോബുകള്‍ അവതരിപ്പിക്കും. 
ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ 9895766042 എന്ന നമ്പറിലേക്ക് ഒക്ടോബര്‍ 10ന് മുന്‍പായി വാട്ട്‌സാപ്പ് ചെയ്യണം.

date