Skip to main content

നിശബ്ദ കൊലയാളിയെ മൂകാഭിനയത്തിലൂടെ അവതരിപ്പിച്ച് എന്‍എസ്.എസ് വിദ്യാര്‍ഥികള്‍

യുവ തലമുറയെ പിടിമുറുക്കിയ ലഹരിയെന്ന മഹാ വിപത്തിനെതിരെ മൂകാഭിനയവുമായി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തിരുനാവായയില്‍ ഒരുക്കിയ പരിപാടിയിലാണ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധേയ പ്രകടനം. എന്‍എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍ എന്‍.കെ ഖാദറിൻ്റെ നേതൃത്വത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള വിവിധ പോളിടെക്നിക് കോളജ് വിദ്യാര്‍ത്ഥികളാണ് മൂകാഭിനയം കാഴ്ചവെച്ചത്.

date