Skip to main content

സൈപ്രസ് ഹൈകമ്മീഷണര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

സൈപ്രസ് ഹൈകമ്മീഷണര്‍ ദമട്രിയോസ് തിയോഫിലാറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഇന്നലെ (19/11/2017) ഉച്ചയ്ക്ക് 12 നാണ് മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി ഹൈകമ്മീഷണര്‍ ചര്‍ച്ച നടത്തിയത്. പാരമ്പര്യേതര ഊര്‍ജ്ജം, ആയൂര്‍വേദം, ആരോഗ്യ സംരക്ഷണം, തുറമുഖ പരിപാലനം തുടങ്ങിയ മേഖലകളില്‍ സൈപ്രസും കേരളവുമായുള്ള സഹകരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കാമെന്ന് ചര്‍ച്ചയില്‍ ഹൈകമ്മീഷണര്‍ ഉറപ്പുനല്‍കി. സൈപ്രസിന്റെ സ്‌നേഹോപഹാരം ഹൈകമ്മീഷണര്‍ മഖ്യമന്ത്രിക്ക് കൈമാറി. കേരളത്തിന്റെ തനത് സുഗന്ധദ്രവ്യങ്ങള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തിലും സന്നിഹിതനായിരുന്നു. 

പി.എന്‍.എക്‌സ്.4919/17

date