ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു
ജില്ലാ സാമൂഹ്യ നീതി വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ചേര്‍ന്ന് ലോക മാനസിക ആരോഗ്യ ദിനവും സാന്ത്വന പരിചരണ ദിനവും അക്കര ഫൗണ്ടേഷനില്‍ ആചരിച്ചു. ജില്ലാ ജഡ്ജ് സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണ ദിനത്തിന്റെ ഭാഗമായി ആളുകള്‍ക്ക് വീല്‍ ചെയറുകളുടെയും വാക്കിങ് സ്റ്റിക്കുകളുടെയും വിതരണോത്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ സബ് ജഡ്ജ് ബി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ രാജാറാം മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ നീതി ഓഫീസര്‍ സി.കെ.ഷീബ മുംതാസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, മുളിയാര്‍ വാര്‍ഡ് അംഗം എ.ശ്യാമള എന്നിവര്‍ സംസാരിച്ചു. ദിനാചാരണത്തിന്റ ഭാഗമായി മാതാപിതാക്കള്‍ക്കായുള്ള ഏകദിന ക്ലിനിക്കുകളുടെ ഉദ്ഘാടനവും ജില്ലാ ജഡ്ജി നിര്‍വഹിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വ്യക്തിഗത കൗണ്‍സിലിങ് നല്‍കുന്നതിനുമായി ആണ് ക്ലിനിക്കുകള്‍ ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കായി അക്കര ഫൗണ്ടേഷനിലെ സൈക്കോളജിസ്റ് ഫാത്തിമത്ത് തസ്നിയ ക്ലാസ്സെടുത്തു.
- Log in to post comments