Skip to main content

കാലവര്‍ഷക്കെടുതി: ക്യാമ്പുകളില്‍ തുടരുന്നത് 3712 പേര്‍

 

ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത് 3712 പേര്‍. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് 98 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നത്. ഇതില്‍ 66 ക്യാമ്പുകളില്‍ താമസിച്ചിരുന്നവര്‍ വീടുകളിലേക്ക് മടങ്ങി. ഇനി അവശേഷിക്കുന്നത് 32 ക്യാമ്പുകളാണ്. ഇതില്‍ തിരുവല്ല താലൂക്കിലെ 30 ക്യാമ്പുകളില്‍ 947 കുടുംബങ്ങളിലെ 3477 പേരും കോഴഞ്ചേരി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 54 കുടുംബങ്ങളിലെ 238 പേരുമാണ് കഴിയുന്നത്.  

        (പിഎന്‍പി 2066/18)

date