അയണിവിള കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
പാറശ്ശാല ബ്ലോക്കിനു കീഴിലുള്ള കാരോട് ഗ്രാമപഞ്ചായത്തിലെ വടക്കേ പുതുവീട് വാർഡിൽ പുതുതായി പൂർത്തിയായ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച പത്തു ലക്ഷം രൂപയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്. ജനങ്ങൾ പ്രധാനമായും നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്ന അയണിവിള കുടിവെള്ള പദ്ധതി മാതൃകാപരമാണെന്ന് എം.എൽ.എ. പറഞ്ഞു. വേനൽ കാലത്ത് ജലക്ഷാമം അനുഭവിക്കുന്ന മേഖലയിലെ അൻപതോളം കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ പറഞ്ഞു. കാരോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജി. സുരേഷ് പദ്ധതി വിശദീകരണം നടത്തി.
കുടിവെള്ള പദ്ധതിക്കായി വസ്തു വിട്ടു നൽകിയ സി. വിൻസന്റ് , സാറാമ്മ എന്നിവരെയും വടക്കേ പുതുവീട് വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ, കാരോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ചന്ദ്രിക, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുസ്മിത, കാരോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജി. സുരേഷ് എന്നിവർ പങ്കെടുത്തു.
(പി.ആർ.പി. 1944/2018)
- Log in to post comments