Post Category
അമ്പൂരിയിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അമ്പൂരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പൂരി സഹകരണ സംഘം ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷാജി ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം, ഗൈനക്കോളജി എന്നിവയ്ക്കൊപ്പം സഞ്ചരിക്കുന്ന നേത്ര രോഗ യൂണിറ്റും ക്യാമ്പിൽ സജ്ജമായിരുന്നു. സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് പ്രദേശവാസികൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നെന്ന് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. നവജീവൻ പറഞ്ഞു. 510 പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്നു വിതരണവും വാഹന സൗകര്യവും ലഭ്യമാക്കിയിരുന്നു. ഒന്നര വർഷത്തിനിടെ ഇരുപത്തിയഞ്ചോളം മെഡിക്കൽ ക്യാമ്പുകൾ സജ്ജമാക്കാൻ അമ്പൂരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.
(പി.ആർ.പി. 1946/2018)
date
- Log in to post comments