Skip to main content

ഹ്രസ്വചിത്ര മത്സരം

കുടുംബാസൂത്രണം  മനുഷ്യാവകാശം  ഉത്തരവാദിത്തത്തോടെയുള്ള രക്ഷാകർതൃത്വം, സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യവും കുടുംബവും എന്നീ വിഷയങ്ങളിൽ കോളജ് വിദ്യാർഥികളിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫിസ് ഹ്രസ്വചിത്രങ്ങൾ ക്ഷണിക്കുന്നു. രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രങ്ങളാണു നൽകേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ചിത്രങ്ങൾക്കു യഥാക്രമം 15,000, 10,000, 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾക്ക് 9447031057, demotvm1@gmail.com.

(പി.ആർ.പി. 1947/2018)

date