Skip to main content

പണിയായുധങ്ങള്‍ക്കുള്ള ധനസഹായ പദ്ധതി: അപേക്ഷകരുടെ മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പിന്നാക്ക വിഭാഗ  വികസന  വകുപ്പ്  നടപ്പിലാക്കി വരുന്ന  പരമ്പരാഗത  കരകൗശല  വിദഗ്ദ്ധര്‍ക്ക്  പണിയായുധങ്ങള്‍ക്കുള്ള  ധനസഹായ പദ്ധതിയുടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അപേക്ഷകരുടെ മുന്‍ഗണനാ ലിസ്റ്റ്  www.bcdd.kerala.gov.in   എന്ന വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങള്‍ 15 ദിവസങ്ങള്‍ക്കകം മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, കോഴിക്കോട് സിവില്‍സ്റ്റേഷന്‍(പി.ഒ), കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അറിയിക്കേണ്ടതാണ്.
 

date