ആദിവാസി സാക്ഷരതാതുല്യതാ ഃ സംഘാടകസമിതിരൂപീകരണം 28ന്
ജില്ലയിലെ ആദിവാസി വിഭാഗക്കാരുടെ സാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിന് നടപ്പിലാക്കുന്ന വയനാട് ആദിവാസി സാക്ഷരതാതുല്യതാ പദ്ധതി രണ്ടാംഘട്ടം ജില്ലാതല സംഘാടക സമിതിരൂപീകരണ യോഗം ജൂലൈ 28ന് ഉച്ചക്ക് 2 ന് കല്‍പ്പറ്റ ഡോ.എ.പി.ജെ.അബദുല്‍കലാം ഹാളില്‍ നടത്തും. ഒന്നാം ഘട്ടത്തില്‍ സാക്ഷരതാ ക്ലാസ് നടന്ന 282 ആദിവാസി കോളനികളില്‍ നാലാംതരം തുല്യതാ ക്ലാസും ആരംഭിക്കും. പുതുതായി തെരഞ്ഞെടുത്ത 200 ആദിവാസി കോളനികളിലും സാക്ഷരതാ ക്ലാസ് ആരംഭിക്കും. സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമയുടെ അധ്യക്ഷതയില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുനിസിപ്പല്‍ ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്‍മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പദ്ധതി നടക്കുന്ന കോളനികളിലെ മെമ്പര്‍മാര്‍, പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments