Post Category
എ.സി.റോഡിൽ പമ്പിങ് ആരംഭിക്കുന്നു
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളക്കെട്ട് നീക്കുന്നതിന് പമ്പിങ് ആരംഭിച്ചിട്ടുള്ളതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു. വരുംദിവസങ്ങളിൽ രണ്ടുമൂന്ന് പമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നീക്കാനാണ് ശ്രമിക്കുന്നത്. ബണ്ടുകളുടെ വിഷയം കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുറിഞ്ഞ ബണ്ട് തിരികെ കിട്ടാൻ ആറു ലക്ഷം മുതൽ പത്ത് ലക്ഷം വരെ വേണ്ടിവരും. രണ്ടുലക്ഷം രൂപയെങ്കിലും മുൻകൂറായി നൽകുന്നതിന് നടപടി എടുക്കണമെന്നാണ് കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ബണ്ടുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രിയും നിർദ്ദേശിച്ചിരുന്നു. അഭിമാനകരമായ ദുരിതാശ്യാസ പ്രവർത്തനമാണ് ജില്ലയിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
date
- Log in to post comments