വേലിയേറ്റ സമയത്ത് ഡോക്ക് വലിച്ചുനീക്കാൻ ശ്രമിക്കും
ആലപ്പുഴ: ഡോക്ക് വലിച്ച് മാറ്റുന്നത് വൈകിയതിനാൽ മൂംബെയിൽ തയ്യാറായി നിന്നിരുന്ന ടഗ്ഗ് വരാൻ കഴിയില്ല എന്നറിയിച്ച സാഹചര്യത്തിൽ അൽഫത്താൻ 11 എ ടഗ്ഗും നാലു ഫിഷിങ്ങ് ട്രോളറുകളും ഉപയോഗിച്ച് പുപ്രയിലടിഞ്ഞ ഡോക്ക് വലിച്ച് മാറ്റുതിനുളള ശ്രമം നടത്തുമെന്ന് പോർട്ട് ഓഫീസർ അറിയിച്ചു. രാത്രി വേലിയേറ്റ സമയത്ത് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ക്യാപ്റ്റൻ ഹരി അച്യൂത വാര്യർ അറിയിച്ചു. ട്രോളിംഗ് നിരോധന കാലമായതിനാൽ കൊല്ലം കളക്ടറുടെ പ്രത്യേക അനുമതിയോടെയാണ് ട്രോളറുകൾ ആലപ്പുഴയിലെത്തിക്കുന്നത്. കെട്ടി വലിക്കാനുളള ഇരുമ്പിന്റെ വടം എത്തിക്കുന്നതിന് ട്രക്കുകളുടെ സമരം മൂലം സാധിച്ചില്ല. അതിനാൽ പോളിപ്രൊപ്പലിൻ കയറുകൾ ഉപയോഗിച്ചായിരിക്കും ഡോക്ക് വലിച്ചു മാറ്റുന്നത്. ഇതിനായുളള
കയറുകൾ രാത്രിയോടെ ആലപ്പുഴയിലെത്തിക്കാനുളള നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
(പി.എൻ.എ. 1993/2018)
വള്ളംകളി: വള്ളങ്ങളുടെ രജിസ്ട്രേഷൻ
തിയതി നീട്ടി
ആലപ്പുഴ: ആഗസ്ത് 11ന് പുന്നമടക്കായലിൽ അരങ്ങേറുന്ന 66-ാമത് നെഹ്റുട്രോഫി വള്ളംകളിക്കുള്ള വള്ളങ്ങളുടെയും ക്ലബ്ബുകളുടെയും രജിസ്ട്രേഷൻ ചെയ്യാനുള്ള തീയതി നീട്ടി. ജൂലൈ 27 വൈകിട്ട് നാലുവരെ ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ രജിസ്റ്റർ ചെയ്യാം. വള്ളങ്ങളും ക്ലബുടമകളും ഈ സമയത്തിനകം നിശ്ചിതഫീസടച്ച് രജിസ്ട്രേഷ്ൻ നടത്തണം. രജിസ്ട്രേഷൻ ഫോറം ഓഫീസിൽ ലഭിക്കും. കുട്ടനാട്ടിലെ പ്രതികൂല കാലാവസ്ഥകാരണം വള്ളങ്ങൾക്ക് പരിശീലിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്ന ക്ലബ്ബുകളുടെ ആവശ്യം പരിഗണിച്ചാണ് രജിസ്ട്രേഷൻ തീയതി നീട്ടിയതെന്ന് സബ്കളക്ടർ അറിയിച്ചു. മൽസരത്തിൽ പങ്കെടുക്കു ചുണ്ടൻ വള്ളങ്ങളിലെ എല്ലാ തുഴച്ചിൽകാരുടെയും പട്ടികയും, പാസ്പോരട്ട് വലിപ്പമുള്ള രണ്ടു ചിത്രങ്ങൾ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ രജിസ്ട്രേഷൻ സമയത്ത് നൽകണം. ക്യാപ്റ്റൻസ് മീറ്റ് 31ന് രാവിലെ 10 മണിക്ക് ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറ് ഭാഗത്തുളള ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ നടക്കും.
(പി.എൻ.എ. 1994/2018)
- Log in to post comments