Post Category
അധ്യാപക ഒഴിവ്
താനൂര്‍ സി.എച്ച്.എം.കെ.എം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സില്‍ അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സില്‍ നെറ്റ്/പി.എച്ച്.ഡി യോഗ്യത ഉള്ളവര്‍ക്കു കോഴിക്കാട് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ പി.ജിയുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 30ന് രാവിലെ 10.30ന് അസ്സല്‍ രേഖകളുമായി കോളേജില്‍ എത്തണം. ഫോണ്‍ 0494 2582800.
date
- Log in to post comments