Post Category
ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണോദ്‌ഘാടനം 28 ന്
രാഷ്‌ട്രീയ മാധ്യമക് ശിക്ഷാ അഭിയാന്‍ ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന്റേയും ചാലക്കുടി നഗരസഭ വിജയോത്സവം 2018 ന്റേയും ഉദ്‌ഘാടനം ജൂലായ് 28 ഉച്ചയ്‌ക്ക് 2 ന്‌് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. കെ രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ചടങ്ങില്‍ ബി ഡി ദേവസ്സി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഇന്നസെന്റ് എം.പി മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കെ.വി മോഹന്‍കുമാര്‍, ഹയര്‍സെക്കണ്ടറി ഡയറക്‌ടര്‍ സുധീര്‍ ബാബു., ആര്‍.എം.എസ്.എ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടര്‍ ആര്‍ രാഹുല്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments