Post Category
ഇ-പോസ് സംവിധാനത്തില്‍ കൃത്രിമം നടത്തിയ റേഷന്‍ കടകള്‍ക്കെതിരേ നടപടി ആരംഭിച്ചു
കൊച്ചി: റേഷന്‍ വിതരണം സുതാര്യമാക്കുവാന്‍ കൊണ്ടു വന്ന ഇ-പോസ് സംവിധാനത്തില്‍ തിരിമറി നടത്തിയ റേഷന്‍ കടകള്‍ക്ക് എതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി എറണാകുളം സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. കേരള സര്‍ക്കാറിന്റെ www.epos.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ Beneficiary Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത കിട്ടുന്ന പേജില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തി Submit എന്ന് എഴുതിയിട്ടുളളതിനു മേല്‍ ക്ലിക്ക് ചെയ്താല്‍ ഇ-പോസ്‌മെഷിന്‍ സ്ഥാപിച്ചതിനു ശേഷം ആ കാര്‍ഡിനു നല്‍കിയിട്ടുളള റേഷന്‍ സാധനങ്ങളുടെ വിവരങ്ങള്‍ ലഭിക്കും. പൊതുജനങ്ങള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തണം എന്നും, റേഷന്‍ തിരിമറി ശ്രദ്ധയില്‍പ്പെട്ടാന്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണം എന്നും സിറ്റി റേഷനിംഗ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍ നമ്പര്‍ സിറ്റി റേഷനിംഗ് ഓഫീസ് 0484 2390809
date
- Log in to post comments