Post Category
മഴക്കെടുതി റിപ്പോര്‍ട്ടിങ്ങിനിടെ മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് മീഡിയ അക്കാദമിയുടെ ധനസഹായം
കൊച്ചി: വെളളപ്പൊക്ക ദുരിതം പകര്‍ത്തുന്നതിനിടെ മുങ്ങിമരിച്ച മാധ്യമപ്രവര്‍ത്തകരായ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ കെ.കെ.സജി, ബിപിന്‍ ബാബു എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നതിന് കേരള മീഡിയ അക്കാദമി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിച്ചു. ഐ&പി.ആര്‍.ഡി ഡയറക്ടര്‍ സുഭാഷ് ടി.വി., അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments