Post Category
അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി
കാക്കനാട്: പാസ്‌പോര്‍ട്ട് അപേക്ഷ തയ്യാറാക്കല്‍, വിള ഇന്‍ഷൂറന്‍സ്, പേള്‍ ബിസിനസ് അക്കൗണ്ട്‌സ്, നോര്‍ക്ക റൂട്ട്‌സ് എന്നിവ സംബന്ധിച്ച് ജില്ലാ അക്ഷയകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി. പാസ്‌പോര്‍ട്ട് സംബന്ധിച്ച സംശയങ്ങള്‍ക്ക് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ മറുപടി നല്‍കി. പ്രധാന്‍ മന്ത്രി ഫസല്‍ ബീമാ യോജന ഖാരിഫ് 2018നെക്കുറിച്ച് അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യ പ്രതിനിധി എസ്. വരുണ്‍ ക്ലാസ്സെടുത്തു. ജില്ലാ പ്രോജക്ട് മാനേജര്‍ എന്‍.എസ്.അജിഷ, മാത്യു സ്റ്റീഫന്‍, സീമ, അഫ്‌സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
date
- Log in to post comments