Post Category
എല്‍.എല്‍.എം: സ്‌പോട്ട് അഡ്മിഷന്‍ നടത്തും
തൃശൂര്‍ ഗവ. ലോ കോളേജില്‍ 31ന് എല്‍.എല്‍.എം കോഴ്‌സിന്റെ ജനറല്‍ വിഭാഗത്തിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അര്‍ഹത. രാവിലെ 10ന് ടി.സി ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസല്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ രക്ഷിതാവിനോടൊപ്പം ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഫീസ് 9,715 രൂപ ഓഫീസില്‍ അടയ്ക്കണം. ഫോണ്‍: 0487 2360150.
പി.എന്‍.എക്‌സ്.3179/18
date
- Log in to post comments