Post Category
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണോദ്ഘാടനം നടത്തി
ന്യൂപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഗ്രാന്റ് വിതരണത്തിന്റെ ഉദ്ഘാടനം ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഐ.ഡി.എം.ഐ പദ്ധതിയില്‍ സംസ്ഥാനത്തെ 131 ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 28.04 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. നാലു വര്‍ഷമായി ലഭിക്കാതിരുന്ന രണ്ടാം ഗഡു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമഫലമായാണ് ഇപ്പോള്‍ ലഭ്യമായത്.
ഐ.ഡി.എം ഐ ഫോറം ഭാരവാഹികളായ പി.മുഹമ്മദ് ചെറിയാപ്പു, കണ്‍വീനര്‍ എന്‍.കെ.യൂസഫ് മാസ്റ്റര്‍, കെ.ടി മുജീബുറഹ്മാന്‍, ഡോ. ലബീദ്, പി.കെ ആന്റണി, സിസ്റ്റര്‍ ആഗ്നസ്, പി.പി കുഞ്ഞാന്‍, ഉമ്മര്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.3193/18
date
- Log in to post comments