മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ്
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ജൂലൈ 29ന് രാവിലെ 9 മുതല്‍ വൈകീട്ട് നാല് വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ് നടത്തുന്നു. ഇത് വരെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കിടപ്പ് രോഗികള്‍ക്കും മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വേണ്ടിയാണ് സിറ്റിംഗ്. കല്‍പ്പറ്റ നഗരസഭയിലും നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് സിറ്റിങ്ങില്‍ പങ്കെടുക്കാം. രാവിലെ 9 മുതല്‍ 11 വരെ കല്‍പ്പറ്റ നഗരസഭ, വെങ്ങപ്പള്ളി,കോട്ടത്തറ പഞ്ചായത്ത് . രാവിലെ 11 മുതല്‍ 1 വരെ മുട്ടില്‍ ,മേപ്പാടി,മൂപ്പെനാട് പഞ്ചായത്ത് . ഉച്ചക്ക് 2 മുതല്‍ 3 വരെ വൈത്തിരി, പൊഴുതന, കണിയാമ്പറ്റ പഞ്ചായത്ത്. 3 മുതല്‍ 4 വരെ തരിയോട് , പടിഞ്ഞാറത്തറ പഞ്ചായത്ത്. സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍, ദേശീയ തൊഴില്‍ കേന്ദ്രത്തിലെ ജീവനക്കാരും ക്യാമ്പില്‍ പങ്കെടുക്കും. പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്കുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും. ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അസ്സല്‍ റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ 1,2 പേജുകളുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
- Log in to post comments