Skip to main content

സുജിത്തിന്റെ പൈലറ്റ് സ്വപ്നങ്ങൾക്ക്  വിലങ്ങിടരുത:് നിയമസഭ സമിതി

ആലപ്പുഴ:  പട്ടികജാതി വിഭാഗത്തിൽപ്പെട്ട വൈക്കം സ്വദേശി എസ്. എസ് സുജിത്തിന്റൈ പൈലറ്റ് ആകാനുള്ള മോഹങ്ങൾക്ക് കൈത്താങ്ങായി പട്ടികജാതി- പട്ടികവർഗ ക്ഷേമത്തിനായുള്ള  നിയമസഭ സമിതി. സുജിത്ത് ഒറീസ്സയിലെ ഏവിയേഷൻ ട്രയിനിങ്  ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് ചേർന്നെങ്കിലും ഇന്ത്യാ ഗവ. സ്‌കോളർഷിപ്പ് ലഭ്യമാകാത്തതിനാൽ ആദ്യഘട്ടം മാത്രമേ പൂർത്തിയാക്കാനായുള്ളൂ. 30 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ഇന്ത്യ ഗവൺമെന്റ് നൽകേണ്ടതാണ്. ഇതിനുള്ള അപേക്ഷ സെക്രട്ടേറിയറ്റിലെ  ധനകാര്യ ചെലവ് വിഭാഗത്തിന്റെ പരിഗണനയിലാണ്്.

പലതവണ കുറിപ്പ് എഴുതിയതിനെത്തുടർന്ന് സ്‌കോളർഷിപ്പ് ലഭിക്കുന്നില്ലെന്ന് സുജിത്ത് പറഞ്ഞു. പ്രായോഗിക പരിശീലനം ഇതിനാൽ വൈകുകയാണ്. പരാതി അനുഭാവപൂർവ്വം പരിഗണിക്കാനും നിയമസഭ സെക്രട്ടറി തന്നെ മുൻകൈയ്യെടുത്ത് എത്രയും വേഗം സ്‌കോളർഷിപ്പ് തുക ലഭ്യമാക്കാൻ നടപടിയെടുക്കാനും സമിതി ചെയർമാൻ നിർദ്ദേശം നൽകി. പ്രത്യേക  ദൂതൻ വഴി അടുത്ത ദിവസം തന്നെ സമിതിയുടെ തീരുമാനം ഫിനാൻസ് വിഭാഗത്തെ അറിയിക്കും. 

ഹിന്ദു  കുറവ വിഭാഗക്കാരിയായ മോൾക്ക് കിർത്താഡ്‌സ് ആനുകൂല്യം നിഷേധിക്കുന്നതായി പി.എൻ ശശിധരൻ നൽകിയ പരാതി സമിതി പരിഗണിച്ചു. തൃക്കാക്കര എൻജിനീയറിങ് കോളജ് വിദ്യാർഥിക്ക്, സ്‌ക്രൂട്ടിനി കമ്മറ്റി  അടിയന്തിരമായി വിളിച്ചുചേർത്ത് ആനുകൂല്യം ലഭ്യമാക്കാൻ നിയമസഭ സമിതി ശുപാർശ ചെയ്തു. പറവൂർ സ്വദേശി രാമചന്ദ്രന്റെ റീസർവേയിലെ അപാകത പരിഹരിക്കൽ അനന്തമായി നീളുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഡപ്യൂട്ടി കളക്ടറെ നേരിട്ട് വിളിച്ചുവരുത്തി സമിതി തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തി. എത്രയും വേഗം തീരുമാനം എടുക്കണമെന്നും നിർദ്ദേശിച്ചു. പട്ടികജാതിക്കാർക്കുള്ള ഗ്രാന്റ് വൈകിയതുമായി ബന്ധപ്പെട്ട പ്രസന്നയുടെ പരാതിയിൽ തീരുമാനം എടുത്ത് സമിതിക്ക് മറുപടി  നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് വൈകിയത് ഗൗരവമുള്ള വിഷയമാണെന്നും ഇതിന് ഗവ. സെക്രട്ടറിയോട് കാരണം ചോദിക്കാനും സമിതി തീരുമാനിച്ചു.

 

(ചിത്രമുണ്ട്)

 

(പി.എൻ.എ. 2013/2018)

 

 

date