Skip to main content

ക്യാമ്പുകളിൽ പാകം ചെയ്ത ഭക്ഷണ വിതരണം നിരോധിച്ചു

ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണസാധനങ്ങൾ ജില്ലാ  ഭരണകൂടത്തിൻറെ അനുമതി കൂടാതെ സന്നദ്ധസംഘടനകൾ, സ്വകാര്യ വ്യക്തികൾ എന്നിവർ മുഖാന്തരം വിതരണം ചെയ്യാൻ പാടില്ല എന്ന് നേരത്തെ ജില്ലാകളക്ടർ  നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇപ്പോഴും ജില്ലാഭരണകൂടത്തിന്റെ  അനുമതിയില്ലാതെ പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധികളും രോഗങ്ങളും തടയുന്നതിന്റെ ഭാഗമായി  ദുരന്തനിവാരണ അതോറിറ്റി ആരോഗ്യവകുപ്പ് നിർദ്ദേശമനുസരിച്ച് എടുത്ത തീരുമാനപ്രകാരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ദുരിതാശ്വാസക്യാമ്പുകളിൽ കാലാവധി കഴിഞ്ഞതും  പാകം ചെയ്തതുമായ ഭക്ഷണ  സാധനങ്ങൾ വിതരണം ചെയ്യുന്നത് കർശനമായി നിരോധിച്ച് കളക്ടർ ഉത്തരവായി. 

 

(പി.എൻ.എ. 2028/2018)

date