Skip to main content

കുരുമുളക് തോട്ടം പദ്ധതി: വളാഞ്ചേരി കൃഷിഭവനില്‍ വള്ളികള്‍ സൗജന്യമായി വിതരണം ചെയ്തു

 

മണ്ണിന്റെ ഫലഭൂയിഷ്ടത സംരക്ഷിക്കുന്നതിനായി കുരുമുളക് തോട്ടം നിര്‍മ്മിക്കാനുള്ള സോയില്‍ ഹെല്‍ത്ത മാനേജ്മെന്റിന് കീഴിലുള്ള പദ്ധതിക്ക് വളാഞ്ചേരി കൃഷിഭവനില്‍ തുടക്കമായി. പദ്ധതിക്കായി പന്നിയൂര്‍, കരിമുണ്ട ഇനത്തില്‍പ്പെട്ട നാലായിരത്തിലധികം വള്ളികളാണ് കൃഷി ഭവനില്‍ സൗജന്യമായി വിതരണം ചെയ്തത്. ഇരുപ്പത്തിയഞ്ച് സെന്റിലായി 250 വള്ളികള്‍ വീതം നട്ട് പിടിപ്പിച്ചാണ് കുരുമുളക് തോട്ടം നിര്‍മ്മിക്കുന്നത്.  എടയൂര്‍ നഴ്‌സസറിയില്‍ നിന്നും എത്തിച്ച വള്ളികള്‍ നേരത്തെ അപേക്ഷ നല്‍കിയ വളാഞ്ചേരി നഗരസഭ പരിധിയിലെ ഗുണഭോക്താക്കള്‍ക്കാണ് വിതരണം ചെയ്തത്. രണ്ട് ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാവുന്ന 4400 വള്ളികളാണ് കൃഷി ഭവന്‍ മുഖേന വിതരണം ചെയ്തത്.

 

date