Post Category
കര്‍ഷകര്‍ക്ക് 4,86,000/- രൂപയുടെ കടാശ്വാസം അനുവദിച്ചു
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ വിവിധ പ്രാഥമിക സേവന സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുത്ത 13 കര്‍ഷകര്‍ക്ക് 4,48,500 രൂപയും ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വായ്പയെടുത്ത ഒരു കര്‍ഷകന് 37,500 രൂപയും ചേര്‍ത്ത് മൊത്തം 4,86,000/- രൂപയുടെ കടാശ്വാസം അനുവദിച്ചതായി പാലക്കാട് സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാര്‍ അറിയിച്ചു. കടാശ്വാസം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കുകളുടെ ഹെഡ് ഓഫീസിന്‍റേയും ശാഖകളുടേയും നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കുന്നതാണ്.
date
- Log in to post comments