Skip to main content

ധനവകുപ്പിൽ പി.എച്ച്.പി പ്രോഗ്രാമർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ

സംസ്ഥാന ധനകാര്യ വകുപ്പിൽ ഇ-ഗവേർണൻസിന്റെ ഭാഗമായി സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പി.എച്ച്.പി പ്രോഗ്രാമർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉദ്യോഗാർഥികൾ വിശദ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം.

പി.എച്ച്.പി പ്രോഗ്രാമേഴ്സ് – Skill set: Development experience in PHP using any MVC Framework, preferably Symfony with MySQL, PostgreSQL. സോഫ്റ്റ് വെയർ ഡവലപ്പ്മെന്റിൽ മൂന്നു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം വേണം. Qualifications: BE/B.Tech, MCA or MSc in Computer Science / Computer Applications / Information Technology / Electronics and Communication. പ്രതിഫലം പ്രതിമാസം 40,000-50,000.

ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ - Skill set: Experience in the Administration of Database in DB2/ PostgreSQL/MariaDB/MongoDB on Linux / Ubumtu Platform. Database Administration ൽ 3 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം. Qualifications: BE/B.Tech, MCA or MSc in Computer Science / Computer Applications / Informaton Technology / Electronics and Communication. പ്രതിഫലം 40,000-50,000. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 5. വിലാസംഅഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐ.ടി സോഫ്റ്റ് വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം.

പി.എൻ.എക്സ്. 5521/2022

date