Post Category
കാലവര്‍ഷം: മഴ കുറഞ്ഞു
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച മെയ് 26 മുതല്‍ ജില്ലയില്‍ ഇതുവരെ 2009.11 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 5.75 മി.മീ. മഴ മാത്രമാണ് ലഭിച്ചത്. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 285 വീടുകള്‍ തകര്‍ന്നു. 45 വീടുകള്‍ പൂര്‍ണ്ണമായും 240 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ഇക്കാലയളവില്‍ ജില്ലയില്‍ 74,26,531 രൂപയുടെ നാശനഷ്ടമുണ്ടായി. മഴക്കെടുതിയില്‍ ഇതുവരെ 4,12,31,847 രൂപയുടെ വിളകള്‍ക്കും നാശനഷ്ടമുണ്ടായി.
date
- Log in to post comments