Skip to main content

അപേക്ഷ ക്ഷണിച്ചു 

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് ആഗസ്ത് 10 മുതല്‍ 24 വരെ കണ്ണൂര്‍ പോലീസ് മൈതാനത്തു നടത്തുന്ന കാര്‍ഷിക പരമ്പരാഗത വ്യവസായ ഉല്പന്ന പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ ആവശ്യമുള്ള  ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, കാര്‍ഷിക, പരമ്പരാഗത യൂണിറ്റുകള്‍, സഹകരണ സംഘങ്ങള്‍ ചെറുകിട-വനിതാ വ്യവസായ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ലഭിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അപേക്ഷ ആഗസ്ത് നാലിന് വൈകുന്നേരം നാലു മണിക്ക് മുമ്പ് മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.  അപേക്ഷാ ഫോറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍  ലഭിക്കും.  സ്റ്റാള്‍ വാടക 8,000 രൂപ.

date