Skip to main content

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജുമായി  സഹകരിച്ച്  ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി ജൂലൈ 29 ന് മാടായി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.  മാടായി  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.സുഹറാബി ഉദ്ഘാടനം ചെയ്യും. അതിഥി തൊഴിലാളികള്‍ക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ ക്ഷേമപദ്ധതികള്‍, ആരോഗ്യ ശുചിത്വസംബന്ധമായ കാര്യങ്ങള്‍ എന്നിവയെപ്പറ്റി അവരുടെ മാതൃഭാഷയില്‍ ബോധവത്കരണ ക്ലാസും തുടര്‍ന്ന് സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടത്തും.  ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളള സൗജന്യ ഇന്‍ഷുറസ് പദ്ധതി പ്രകാരമുളള ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും പരിപാടിയുടെ ഭാഗമായി നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. 

date