Skip to main content

പീച്ചി ഡാം തുറന്നു : സഞ്ചാരികളുടെ തിരക്കേറി 

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നീരൊഴുക്ക്‌ കാണാന്‍ നിരവധി പേരാണ്‌ ഡാം പരിസരത്ത്‌ എത്തിയത്‌. കെ രാജന്‍ എം എല്‍ എ, ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കെ രാധാകൃഷ്‌ണന്‍, അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ടി കെ ജയരാജ്‌ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ ജലനിരപ്പ്‌ ഏറിയതിനെ തുടര്‍ന്ന്‌ ഡാമിന്റെ നാല്‌ ഷട്ടറുകളും ഒരിഞ്ച്‌ വീതം തുറന്നത്‌. റിസര്‍വോയറിലെ നീരൊഴുക്ക്‌ അനുസരിച്ച്‌ ഷട്ടറുകള്‍ നിയന്ത്രിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

date